Tuesday, June 17, 2008

അല്ലയോ പ്രിയ കേരളമേ


തെങ്ങോലകള്‍ തണലേകുന്ന
അല്ലയോ പ്രിയ കേരളമേ
നിന്‍ ഹരിതാഭമാം നിര്‍മലഭൂവില്
‍ഞാനുമിന്നൊരു അതിഥിയല്ലോ‍.

ഇവിടെ ഞാന്‍ അറിയുന്നു
ഒരമ്മ തന്‍ കരുതലും ഒത്തിരി വാത്സല്യവും
ഇപ്പോള്‍ ഞാനും കാണുന്നു
കുറേ നിറമുള്ള സ്വപ്നങ്ങള്‍.

നിന്‍ വശ്യതയില്‍ മയങ്ങി
നിന്‍ നിശ്വാസങ്ങള്‍ക്ക് കാതോര്‍ത്ത്
ആ മാറില്‍ ചായുറങ്ങാന്
‍ഇനി ഞാനുമുണ്ട്.